library
പാലിശ്ശേരി എസ്. എൻ.ഡി.പി ലൈബ്രറിയിൽ നടന്ന വായനപക്ഷാചരണം താലൂക്ക് ജോ. സെക്രട്ടറി കെ.പി.റെജീഷ് ഉദ്ഘാടനം ചെയ്യുന്നു.

അങ്കമാലി: പാലിശേരി എസ്.എൻ.ഡി.പി ലൈബ്രറിയുടെ അഭിമുഖത്തിൽ വായനപക്ഷാചരണത്തിന് തുടക്കമായി. ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ ജോ. സെക്രട്ടറി കെ.പി റെജീഷ് ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് കെ.കെ. മുരളി അദ്ധ്യക്ഷനായിരുന്നു. ജില്ലാ ലൈബ്രറി കൗൺസിൽ അംഗവും പി.എൻ.പണിക്കർ പുരസ്‌കാര ജേതാവുമായ ടി.പി. വേലായുധൻ പി.എൻ.പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തി. ടി.എസ്. മിഥുൻ കെ.വി. അജീഷ്, സി.കെ. അശോകൻ, ഗംഗ മുരളി എന്നിവർ സംസാരിച്ചു.