പറവൂർ: ചിറ്റാറ്റുകര പഞ്ചായത്തിൽ കൊവിഡ് വ്യാപനം തടയുന്നതിൽ ഭരണസമിതി പരാജയമെന്ന കോൺഗ്രസ് പ്രചാരണം അടിസ്ഥാനരഹിതമെന്ന് സി.പി.എം. രോഗവ്യാപനം തടയുന്നതിന് ആരോഗ്യവകുപ്പ് കൈക്കൊള്ളുന്ന നടപടികൾ മാതൃകാപരമായി ഇവിടെ നടപ്പാക്കുന്നുണ്ടെന്ന് ജനങ്ങൾക്ക് ബോദ്ധ്യമുള്ളതാണ്. നൂറുകണക്കിന് ചെറുപ്പക്കാർ കൊവിഡ് ബാധിതരെ സഹായിക്കാൻ അഹോരാത്രം പ്രവർത്തനത്തിലാണ്. മെഗാ ടെസ്റ്റ് ക്യാമ്പുകൾക്കെതിരെയും ആരോഗ്യ പ്രവർത്തകർക്കെതിരെയുമുള്ള ആക്ഷേപങ്ങൾ അവസാനിപ്പിക്കണം. എല്ലാവരും ഒറ്റക്കെട്ടായിനിന്ന് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുമ്പോൾ ഭരണസമിതിക്കെതിരെ ആരോപണങ്ങളുയർത്തി തടസങ്ങൾ സൃഷ്ടിക്കുന്നത് ശരിയായ രീതിയല്ലെന്ന് സി.പി.എം ഏരിയ കമ്മറ്റിഅംഗവും മുൻ പഞ്ചായത്ത് പ്രസിഡന്റുമായ ടി.എസ്. രാജൻ പറഞ്ഞു.