ആലുവ: പെട്രോൾ - ഡീസൽ വിലവർദ്ധനവിനെതിരെ കേരള മഹിളാസംഘം ആലുവ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പമ്പ് കവലയിലെ പെട്രോൾ പമ്പിന് മുമ്പിൽ നടന്ന പ്രതിഷേധം ജില്ലാ പഞ്ചായത്ത് മെമ്പർ റൈജ അമീർ ഉദ്ഘാടനം ചെയ്തു. ആലുവ മണ്ഡലം സെക്രട്ടറി ഷംല അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് ഓമന ഹരി, നജ്മ മജീദ്, സിൽവി ബേബി, തസീറ അൻവർ, കദീജ, സിന്ധു ബിജു എന്നിവർ സംസാരിച്ചു.