പറവൂർ: മൂത്തകുന്നം എസ്.എൻ.എം ഹയർ സെക്കൻഡറി സ്കൂളിൽ വായനാമാസാചരണം നടത്തുന്നു. സ്കൂൾ മാനേജർ എം.ആർ. ബോസ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ഡി. ദിനേഷ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു. ഡോ. അജിതൻ മേനോത്ത് മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പിൽ പി.എസ്. ജ്യോതിലക്ഷ്മി, ഹെഡ്മിസ്ട്രസ് എം.ബി. ശ്രീകല, മാതൃസംഗമം ചെയർപേഴ്സൺ സിനിമോൾ, അദ്ധ്യാപകരായ ഗീത, എസ്. മിനി, ജാസ്മിൻ, വിദ്യാർത്ഥികളായ അപർണ, നന്ദന എന്നിവർ പങ്കെടുത്തു. ശ്രീലക്ഷ്മി ദിനേഷ്, മീരാ കൃഷ്ണ എന്നിവർ കവിതാപാരായണം നടത്തി.