പറവൂർ: പുത്തൻവേലിക്കര ഗ്രാമപഞ്ചായത്തിലെ കോഴിതുരുത്ത് റഗുലേറ്റർ കം ബ്രിഡ്ജിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി ഇരുപത് ശതമാനം ബഡ്ജറ്റ് വിഹിതത്തോടെ പത്തുകോടി രൂപ വകയിരുത്തിയതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അറിയിച്ചു. നിയമസഭ ഇലക്ഷന് കോഴിത്തുരുത്ത് നിവാസികൾക്ക് നൽകിയ വാഗ്ദാനമാണ് റഗുലേറ്റർ കം ബ്രിഡ്ജിന്റെ നിർമ്മാണം. സംസ്ഥാന മേജർ ഇറിഗേഷൻ വകുപ്പിനാണ് നിർമ്മാണ ചുമതല. സോയിൽ ഇൻവെസ്റ്റിഗേഷൻ നടപടികൾ ഉടനെ പൂർത്തീകരിച്ച് വിശദമായ എസ്റ്റിമേറ്റ് തയ്യാറാക്കി ടെൻഡർ നടപടികൾ സ്വീകരിക്കുമെന്നും മഴക്കാലം കഴിയൂന്നതോടെ നിർമ്മാണം ആരംഭിക്കുവാൻ കഴിയുന്ന വിധത്തിൽ നടപടികൾ സ്വീകരിക്കുമെന്നും വി.ഡി. സതീശൻ അറിയിച്ചു.