sandhya
ഭരത് മുരളി മീഡിയ ഹബ്ബ് അവാർഡ് ലഭിച്ച സന്ധ്യാ ഗിരീഷ്

മുളന്തുരുത്തി: ഭരത് മുരളി മീഡിയ ഹബ് ഇന്റർനാഷണൽ ഷോർട്ട് ഫിലിം ആൻഡ് ഡോക്യുമെന്ററി ഫെസ്റ്റിവലിൽ ഡിവോഷണൽ മ്യൂസിക്കൽ ആൽബം വിഭാഗത്തിൽ മികച്ച ഗാനരചയിതാവിനുള്ള പ്രോമിസിംഗ് ലിറിസിസ്റ്റ് അവാർഡ് ചോറ്റാനിക്കര എരുവേലി തൈപ്പറമ്പിൽ സന്ധ്യാഗിരീഷിന് ലഭിച്ചു. ചോറ്റാനിക്കര ഹയർ സെക്കൻഡറി സ്കൂളിലെ അദ്ധ്യാപികയാണ്. പ്രമോദ് പയ്യന്നൂർ ചെയർമാനായ ജൂറിയാണ് ഫലം പ്രഖ്യാപിച്ചത്. ആറ്റിങ്ങലിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം നൽകും.