കോതമംഗലം: താൻ പഠിപ്പിക്കുന്ന സ്കൂളിലെ ഓൺലൈൻ പഠന സൗകര്യമില്ലാത്ത 35 കുട്ടികൾക്ക് സ്മാർട്ട് ഫോണുകൾ നൽകി ഊന്നുകൽ ലിറ്റിൽ ഫ്ലവർ സ്കൂളിലെ ഹൈസ്കൂൾ അദ്ധ്യപിക ആൻ ജിഷ ജോർജ് .ഭർത്താവ് നിജിൽ കാക്കനാട്ടിന്റെ സഹായത്തോടെ സുഹൃത്തുക്കളും ബന്ധുമിത്രാദികളുടേയും സഹകരണത്തോടെയാണ് ഫോണുകൾ നൽകിയത്. ആന്റണി ജോൺ എം.എൽ.എ സ്കൂൾ മാനേജർ റവ: ഡോക്ടർ തോമസ് പോത്തനാംമുഴിക്ക് കൈമാറി. ചടങ്ങിൽ ഹെഡ്മിട്രസ് സുനി.എം.കുര്യൻ,നിജിൽ കാക്കനാട്ട്,ആൻ ജിഷ ജോർജ്,പി.ടി.എ പ്രസിഡന്റ് ഷിജുമോൻ അയ്യപ്പൻ,പി. റ്റി. എ എക്സിക്യുട്ടീവ് മെമ്പർ സോജൻ ജേക്കബ്,മറ്റ് അദ്ധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.