പറവൂർ: വാണിയക്കാട് ചാർമിലാരം പ്രയറി ക്രിസ്ചാപ്പൽ കോളേജ് കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് അഞ്ചാംവാർഡിലെ മുഴുവൻ വീട്ടുകാർക്കും കപ്പ വിതരണംചെയ്തു. ഏഴുനൂറ് വീടുകളിലായി മൂവായിരം കിലോഗ്രാം കപ്പയാണ് വിതരണം ചെയ്തത്. ഫാദർമാരായ ജോസ് തോമസ്, ജേക്കബ് റോബി, മെൽവിൻ മെൻഡിസ്, വാർഡ് മെമ്പർ സുമയ്യ, പി.ആർ. രാഹുൽ, കെ.കെ. നിസാർ, രമേശ് തുടങ്ങിയവർ നേതൃത്വം നൽകി.