jills-
കളമ്പൂർ പണ്ഡിറ്റ് കെ.പി കറുപ്പൻ സ്മാരക സാംസ്കാരിക നിലയത്തിൽ നടന്ന ബുക്ക്‌ ചലഞ്ചിന്റെ ഉദ്ഘാടനം കൗൺസിലർ ജിൽസ് പെരിയപ്പുറം നിർവഹിക്കുന്നു

പിറവം: കളമ്പൂർ ഇരുപത്തിഒന്നാം ഡിവിഷൻ കൗൺസിലറും നഗരസഭാ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ ജിൽസ് പെരിയപ്പുറത്തിന്റെ നേതൃത്വത്തിൽ വായന ദിനത്തോടനുബന്ധിച്ച് ബുക്ക് ചലഞ്ച് സംഘടിപ്പിച്ചു.

വിദേശമലയാളി കുര്യാക്കോസ് സക്കറിയ വട്ടക്കാട്ടിൽ നേതൃത്വം നൽകുന്ന വട്ടക്കാട്ടിൽ കത്തനാർ മെമ്മോറിയൽ ഫൗണ്ടേഷന്റെ സഹകരണത്തോടെ ചലഞ്ചിൽ അറുനൂറോളം ബുക്കുകൾ വിതരണം ചെയ്തു.

കളമ്പൂർ പണ്ഡിറ്റ് കെ.പി.കറുപ്പൻ സ്മാരക സാംസ്കാരിക നിലയത്തിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം കൗൺസിലർ ജിൽസ് പെരിയപ്പുറം നിർവഹിച്ചു. അങ്കണവാടി അദ്ധ്യാപിക വത്സല ശശികുമാർ അദ്ധ്യക്ഷത വഹിച്ചു. എ.കെ.ഡി.എസ് ശാഖ പ്രസിഡന്റ് പി.വി.രാജൻ വായനാദിന സന്ദേശം നൽകി. സാമൂഹിക പ്രവർത്തക ബിന്ദു ഗോപിനാഥ്, പി.എൻ. ശിവദാസൻ, ജയ് ഷൈലജൻ, പി.വി. ഗോപി, ബേബി, ശശി. റ്റി.ആർ, സീന എബി തുടങ്ങിയവർ പങ്കെടുത്തു.വരും ദിവസങ്ങളിൽ വാർഡിലെ മുഴുവൻ കുട്ടികൾക്കും ബുക്കുകൾ വിതരണം ചെയ്യുമെന്ന് ജിൽസ് പെരിയപ്പുറം അറിയിച്ചു.