കൊച്ചി: ഇന്ധനവില വർദ്ധനവിനെതിരെ 21ന് നടക്കുന്ന ചക്രസ്തംഭന സമരം വിജയിപ്പിക്കണമെന്ന് ഹിന്ദ് മസ്ദൂർ സഭ (എച്ച് .എം .എസ് ) ഭാരവാഹികൾ അഭ്യർത്ഥിച്ചു. സ്വകാര്യ വാഹനങ്ങൾ ഉൾപ്പെടെ രാവിലെ 11 മുതൽ 15 മിനിറ്റ് റോഡിൽ നിറുത്തിയിട്ട് പ്രതിഷേധിക്കും. ഇന്ധനനികുതി ജി.എസ്.ടി യുടെ പരിധിയിലാക്കണമെന്ന് ജനറൽ സെക്രട്ടറി ടോമിമാത്യു ആവശ്യപ്പെട്ടു.