ചോറ്റാനിക്കര: ആശുപത്രിപ്പടി പരിസരങ്ങളിൽ തുടർച്ചയായി വൈദ്യുതി വിതരണം മുടങ്ങുന്നതായി പരാതി. ഇതു മൂലം ഓൺലൈൻ ക്ലാസ്സിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്കടക്കം ദുരിതമായിരിക്കുകയാണ്. ഇവിടേയ്ക്ക് വൈദ്യുതി എത്തുന്ന വെളളാംകുഴിച്ചിറയിൽ നിന്നുള്ള വിതരണ ശൃംഖലയിലാണ് പ്രശ്നം.ഇരുമ്പനം പുതിയറോഡ് മുതൽ ചോറ്റാനിക്കര ചെങ്ങോലപ്പാടം വരെയുള്ള പ്രദേശങ്ങളിലേയ്ക്ക് ഈ ലൈനിലൂടെയാണ് വൈദ്യുതി എത്തുന്നത്. ഉഭഭോക്താക്കളുടെ എണ്ണം കുടിയിട്ടും വിതരണ ശൃംഖലയുടെ ശേഷി വർദ്ധിപ്പിക്കാത്തതാണ് കാരണം. ഇതിനാവശ്യമായ നടപടി വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.