shefeek
ചൂർണിക്കര ഗ്രാമപഞ്ചായത്ത് ലൈബ്രറി 32 -ാം വാർഷികത്തോടനുബന്ധിച്ച് വായന ദിനത്തിൽ 32 വിദ്യാർത്ഥികളെ പുതിയ അംഗങ്ങളാക്കുന്ന പദ്ധതി പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് ഷെഫീക്ക് ഉദ്ഘാടനം ചെയ്യുന്നു

ആലുവ: ചൂർണിക്കര ഗ്രാമപഞ്ചായത്ത് ലൈബ്രറി 32 -ാം വാർഷികത്തോടനുബന്ധിച്ച് വായനദിനത്തിൽ 32 വിദ്യാർത്ഥികളെ അംഗങ്ങളാക്കി. കുട്ടികളുടെ വീടുകളിലെത്തി പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് ഷെഫീക്ക് അംഗത്വവിതരണം ഉദ്ഘാടനം ചെയ്തു. മെമ്പർ പി.വി. വിനീഷ്, ലൈബ്രറി കമ്മിറ്റി അംഗം കെ.കെ. രാജു, ലൈബ്രേറിയൻ സുനിൽ കടവിൽ എന്നിവർ നേതൃത്വം നൽകി.