അങ്കമാലി: കരയാംപറമ്പ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ബാങ്ക് പ്രസിഡന്റ് ജോണി പള്ളിപ്പാടൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഷിജി ജോയ്, ബാങ്ക് വൈസ് പ്രസിഡന്റ് ബാബു സാനി, എം.സി. ഗീവർഗീസ്, ഷാജു പടുവൻ, ജെയ്‌സൺ വിതയത്തിൽ, ഷാന്റോ ചിറ്റിനപ്പിള്ളി, മായാ വിജയൻ, സെക്രട്ടറി എം.എസ്. നിഖിൽ തുടങ്ങിയവർ പങ്കെടുത്തു.