പറവൂർ: റീട്ടെയിൽഫുട്ട് വെയർ വ്യാപാരികൾ അനുഭവിക്കുന്ന പ്രയാസങ്ങളെ സംബന്ധിച്ച് കേരള റീട്ടെയിൽ ഫുട്ട് വെയർ അസോസിയേഷൻ നേതാക്കൾ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് നിവേദനം നൽകി. കൊവിഡ് കാല അടച്ചിടൽമൂലം കച്ചവടക്കാർ അനുഭവിക്കുന്ന ദുരിതങ്ങൾ നിവേദനത്തിലുണ്ട്. സമാശ്വാസ നടപടികൾ സ്വീകരിക്കുന്നതിന് സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് സതീശൻ ഭാരവാഹികൾക്ക് ഉറപ്പുനൽകി. സംസ്ഥാന ട്രഷറർ ഹുസൈൻ കുന്നുകര, ജില്ലാ സെക്രട്ടറി നവാബ് കളമശേരി, ട്രഷറർ ബിനു ബാലൻ, ഷിയാസ് ഫ്ലോറ, അസ്കർ എന്നിവർ നിവേദക സംഘത്തിലുണ്ടായിരുന്നു.