ഏലൂർ: നഗരസഭാ പ്രദേശത്ത് ആഫ്രിക്കൻ ഒച്ചുകളെ ആകർഷിച്ച് നശിപ്പിക്കുന്ന പദ്ധതിക്ക് നഗരസഭ ചെയർമാൻ എ.ഡി. സുജിലിന്റെ നേതൃത്വത്തിൽ തുടക്കമായി. മുരിങ്ങയില, കപ്പങ്ങയില, കാബേജ് എന്നിവ ചേർത്ത് രണ്ടുദിവസം ചണച്ചാക്കിൽ പൊതിഞ്ഞുവെച്ചാലുണ്ടാകുന്ന മണം ഒച്ചിനെ ആകർഷിക്കും. ഇവ കൂട്ടമായി ചാക്കിലേക്ക് എത്തുമ്പോൾ ഉപ്പ്, തുരിശ്, പുകയിലക്കഷായം എന്നിവയിലേതെങ്കിലും തളിച്ചാണ് നശിപ്പിക്കുന്നത്.