ആലുവ: എടത്തല സചേതന ലൈബ്രറി വനിതാവേദിയും എടത്തല ജെൻഡർ റിസോഴ്‌സ് സെന്ററും സംയുക്തമായി സംഘടിപ്പിച്ച പുസ്തകവായനമത്സരം ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എം.ആർ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. വനിതാവേദി സെക്രട്ടറി അമ്പിളിദാസ് അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ കമ്മിറ്റിഅംഗം കെ.എ. രാജേഷ്, സീന മാർട്ടിൻ, എം.കെ. റഷീദ്, എം.പി. റഷീദ്, ബിൻസി സാജു എന്നിവർ സംസാരിച്ചു. എം. കുഞ്ഞാമന്റെ എതിര് എന്ന പുസ്തകത്തിലെ ഭാഗമാണ് വായനയ്ക്കായി തിരഞ്ഞെടുത്തത്.