photo
കെ.എൻ.ഉണ്ണിക്കൃഷ്ണൻ എം.എൽ.എ. യെ കേരളജേർണലിസ്റ്റ് യൂണിയൻ വൈപ്പിൻ മേഖല കമ്മിറ്റി ആദരിക്കുന്നു

വൈപ്പിൻ: കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എയെ കേരള ജേർണലിസ്റ്റ് യൂണിയൻ വൈപ്പിൻ മേഖലാ കമ്മിറ്റി ആദരിച്ചു. ഓച്ചന്തുരുത്ത് കമ്പനിപ്പീടികയിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് കെ.ബി. രാജീവ് അദ്ധ്യക്ഷത വഹിച്ചു. കൊച്ചി താലൂക്ക് സെക്രട്ടറി കെ.കെ. രത്‌നൻ, മേഖലാ സെക്രട്ടറി പി.കെ. രവീന്ദ്രൻ എന്നിവർ ചേർന്ന് എം.എൽ.എയ്ക്ക് ഉപഹാരം നൽകി. ജില്ലാ കമ്മിറ്റി അംഗം പി.ആർ. രമേശ് പൊന്നാട അണിയിച്ചു. ഒ.ആർ. രജി, ഹരി ഗോവിന്ദൻ, മനോജ് വിൽസൺ തുടങ്ങിയവർ സംബന്ധിച്ചു.