youth
യൂത്ത് കോൺഗ്രസ് മലയാറ്റൂർ - നീലീശ്വരം വാർഡുകമ്മിറ്റിയുടെ നേതൃത്വത്തിലുള്ള നോട്ടുബുക്ക് വിതരണം റോജി.എം ജോൺ എം.എൽ.എ. നിർവഹിക്കുന്നു.

കാലടി: യൂത്ത് കോൺഗ്രസ് മലയാറ്റൂർ നീലീശ്വരം അഞ്ചാംവാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നോട്ടുബുക്കുകളും പഠനോപകരണങ്ങളും വിതരണം നടത്തി. റോജി എം ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സിജു മലയാറ്റൂർ അദ്ധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് സെബി കിടങ്ങേൻ, വൈസ് പ്രസിഡന്റ് ബിജിസെബാസ്റ്റ്യൻ, ടിനു തറയിൽ, എസ്.ഐ. തോമസ്, ജോണി പാലാട്ടി എന്നിവർ പങ്കെടുത്തു.