വൈപ്പിൻ: കേരള കോൺഗ്രസ് എം നായരമ്പലം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൊവിഡ് ബാധിതർക്ക് ഭക്ഷണസാധനങ്ങൾ വിതരണംചെയ്തു. യൂത്ത് ഫ്രണ്ട് എം ജില്ല പ്രസിഡന്റ് ജോസി പി. തോമസും വൈസ് പ്രസിഡന്റ് പ്രൈജു ഫ്രാൻസിസും ചേർന്ന് അഖിൽരാജിന് കൈമാറി. പാർട്ടി പ്രവർത്തകർ വീടുകളിലേക്ക് ഭക്ഷണസാധനങ്ങൾ എത്തിച്ചു. ഡെൻസൺ ജോർജ്, ബിജു പി. ജേക്കബ്,ജെഫിൻ കുടുങ്ങാശേരി, എം.എസ്. ശരത്, സന്ദീപ് സുനിൽ, ജിഷ്ണുദേവ്, എ.എസ്. പ്രണവ് , കെ.ആർ. അഭിജിത്, നവനീത് കൃഷ്ണ എന്നിവർ പങ്കെടുത്തു.