കൊച്ചി: മിൽമ എറണാകുളം മേഖലാ യൂണിയന്റെ പ്രവർത്തന പരിധിയിലുള്ള എറണാകുളം, തൃശൂർ, കോട്ടയം, ഇടുക്കി ജില്ലകളിലെ കന്നുകാലികളിൽ കുളമ്പുരോഗം ബാധിച്ചിരിക്കുന്നത് പാലുത്പാദനത്തിനെ സാരമായി ബാധിച്ചിട്ടുണ്ടെന്നും ഇതിനെതിരെ അടിയന്തര നടപടി കൈക്കൊള്ളണമെന്നും ഭാരവാഹികൾ മന്ത്രി ചിഞ്ചു റാണിയോട് അഭ്യർത്ഥിച്ചു.

പശുക്കളിൽ പ്രതിരോധ കുത്തിവയ്പ്പ് അടിയന്തിരമായി പുനരാരംഭിക്കണമെന്നും രോഗം ബാധിച്ചിട്ടുള്ള പശുക്കളുടെ ഉടമസ്ഥർക്ക് അടിയന്തര ധനസഹായം നൽകണമെന്നും ഭാരവാഹികൾ പറഞ്ഞു. പാൽ ഉത്പാദനം ക്രമാതീതമായി വർധിച്ചിരിക്കുന്ന സാഹചര്യത്തിൽ റേഷൻ കട വഴി നൽകിവരുന്ന ഭക്ഷ്യക്കിറ്റിൽ പാൽപ്പൊടിയും നെയ്യും കൂടി ഉൾപ്പെടുത്തണമെന്നും ഭാരവാഹികൾ മന്ത്രിയോട് ആവശ്യപ്പെട്ടു.