കൊച്ചി: കൊവിഡിൽ ദുരിതത്തിലായ താത്കാലിക ജീവനക്കാർക്ക് കരുതലിന്റെ കരസ്പർശവുമായി ജലഗതാഗത വകുപ്പിലെ സ്ഥിരം ജീവനക്കാർ. ഭക്ഷ്യക്കിറ്റും ധനസഹായവും നൽകി പ്രതിസന്ധികാലത്ത് സഹപ്രവർത്തകരെ ചേർത്തുനിർത്തി ജലഗതാഗതവകുപ്പ് എറണാകുളം സ്റ്റേഷനിലെ ജീവനക്കാരാണ് മാതൃകയായത്. അരിയടക്കമുള്ള ഭക്ഷ്യക്കിറ്റാണ് നൽകിയത്. ജീവനക്കാരിൽ സാമ്പത്തികമായി കടുത്ത പ്രയാസം അനുഭവിക്കുന്നവർക്ക് 1500 രൂപ വീതം നൽകി.