manoj
എഡ്രാക് മേഖലാ സെക്രട്ടറി എം.മനോജ് കുമാർ ആൻ മരിയയുടെ വീട്ടിലെത്തി ഫോൺ കൈമാറുന്നു

മുളന്തുരുത്തി: നിർദ്ധന കുടുംബാംഗമായ ആൻമരിയയ്ക്ക് ഓൺലൈൻ ക്ലാസിൽ പങ്കെടുക്കുവാൻ ഇനിമുതൽ സ്വന്തം ഫോൺ. മുളന്തുരുത്തി പുല്ലുപറമ്പിൽ ബിജുവിന്റെ മകളും മുളന്തുരുത്തി ഗവ. ഹൈസ്കൂളിലെ എട്ടാംക്ലാസ് വിദ്യാർത്ഥിയുമായ ആൻമരിയയ്ക്കും ഒൻപതാംക്ലാസിൽ പഠിക്കുന്ന ചേച്ചിക്കും ഒരു ഫോൺ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇതുമൂലം ഒരേസമയം ഓൺലൈൻ ക്ലാസിൽ പങ്കെടുക്കുവാൻ കഴിയുമായിരുന്നില്ല. ശരീരം തളർന്നതിനാൽ ചികിത്സയിൽ കഴിയുന്ന ഓട്ടോഡ്രൈവറായ ബിജുവിന് മകൾക്കായി ഒരുഫോൺ വാങ്ങുവാനും കഴിഞ്ഞില്ല. ഇത് ശ്രദ്ധയിൽപ്പെട്ട ചേറ്റാനിക്കര വിശ്വഹിന്ദു പരിഷത്ത് പ്രഖണ്ഡ് ഒ.പി. പ്രകാശ് എഡ്രാക് മേഖലാ സെക്രട്ടറി എം.മനോജ്കുമാറിനെ വിവരം അറിയിച്ചു. തുടർന്ന് ഇദ്ദേഹം വീട്ടിലെത്തി ആൻമരിയക്ക് ഫോൺ കൈമാറി.