പൊരുമ്പാവൂർ: ക്രമാതീതമായ ഇന്ധന വിലവർദ്ധനവിലും അശാസ്ത്രീയമായ നികുതി ഘടനയിലും പ്രതിഷേധിച്ച് ഇന്ന്കേരള കോൺഗ്രസ് (എം) ജില്ലയിലെ 14 നിയോജക മണ്ഡല ആസ്ഥാനങ്ങളിലും ധർണ നടത്തുമെന്ന് ജില്ലാ പ്രസിഡന്റ് ബാബു ജോസഫ് അറിയിച്ചു. കേന്ദ്ര ഗവൺമെന്റ് ഓഫീസുകൾക്കു മുമ്പിലാണ് ധർണ നടക്കുക. ജില്ലാതല ഉദ്ഘാടനം പെരുമ്പാവൂർ ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ നടക്കും.