കൊച്ചി: സെൻട്രൽ ടാക്സ് ആൻഡ് കസ്റ്റംസ് തിരുവനന്തപുരം സോണിന്റെ ആഭിമുഖ്യത്തിൽ കൊച്ചി കമ്മീഷണറേറ്റിലെ വിരമിച്ച ജീവനക്കാർക്കായി കൊവിഡ് വാക്സിനേഷൻ ക്യാമ്പ് നടത്തി. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലാണ് ജീവനക്കാർക്കും പ്രായമായ കുടുംബാംഗങ്ങൾക്കും സൗകര്യം ഒരുക്കിയത്. അസിസ്റ്റന്റ് കമ്മീഷണർമാരായ എസ്. സുരേഷ്, റോയി വർഗീസ് എന്നിവർ നേതൃത്വം നൽകി.