പെരുമ്പാവൂർ: കൂവപ്പടി സെന്റ് ആൻസ് പബ്ലിക് സ്‌കൂളിൽ വെർച്വൽ യാത്ര അയപ്പ് സമ്മേളനവും വായനാദിനാചരണവും സംഘടിപ്പിച്ചു. സ്ഥാനക്കയറ്റം ലഭിച്ച് സ്ഥലം മാറി പോകുന്ന സ്‌കൂൾ പ്രിൻസിപ്പൽ സിസ്റ്റർ തിയോഫിന് യാത്രഅയപ്പ് നൽകി. ഗൂഗിൾ മീറ്റ് വഴിനടത്തിയ സമ്മേളനത്തിലേക്ക് പുതിയ പ്രിൻസിപ്പൽ സിസ്റ്റർ ഷീജ ഫെർണാണ്ടസ് ഏവരെയും സ്വാഗതം ചെയ്തു. സ്‌കൂൾ മാനേജർ സിസ്റ്റർ മേരി ജെയിൻ, ഐമുറി തിരുഹൃദയ പള്ളിവികാരി .ഫാ. ബെന്നി പാറേക്കാട്ടിൽ, ജോർജ് റാഫേൽ എന്നിവർ സംസാരിച്ചു.
വെർച്വൽ മാരത്തോൺ വായനാദിനാചരണവും സംഘടിപ്പിച്ചു.