പെരുമ്പാവൂർ: ഒക്കൽ തച്ചയത്ത് നാരായണൻ വൈദ്യർ മെമ്മോറിയൽ വായനശാലയുടെ നേതൃത്വത്തിൽ വായനാ സൗഹൃദം പദ്ധതിയുടെ ഉദ്ഘാടനം ഒക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മനോജ് തോട്ടപ്പിള്ളി നിർവഹിച്ചു. ആതിര സൂപ്പർ മാർക്കറ്റിൽ വായന കാർക്കായി പുസ്തക കോർണർ ഒരുക്കി. സാധനങ്ങൾ വാങ്ങാൻ വരുന്നവർക്ക് വായിക്കാൻ പുസ്തകവും രജിസ്റ്ററിൽ രേഖപ്പെടുത്തി കൊണ്ടുപോകാം . വായിച്ച പുസ്തകത്തെ കുറിച്ച് കുറിപ്പ് തയ്യാറാക്കി നൽകുന്നവർക്ക് പ്രത്യേക സമ്മാനവും ഉണ്ട്. ജൂലായ് 4 വരെ നിണ്ടു നിൽക്കുന്ന വായനാ പക്ഷാചരണത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം ശാരദാ മോഹൻ നിർവഹിച്ചു. വായനാ മത്സരം, ക്വിസ് മത്സരം, ഓൺലൈൻ പഠന ക്ലാസുകൾ, ചിത്രരചന മത്സരം തുടങ്ങിയ പ്രവർത്തനങ്ങളാണ് വായന പക്ഷാചരണത്തിന്റെ ഭാഗമായി നടത്തുന്നത്. ലൈബ്രറി പ്രസിഡന്റ് സി വി ശശി അദ്ധ്യക്ഷത വഹിച്ചു. കെ.അനുരാജ്, സിജിത ബാബു, വിനിത് ചന്ദ്രൻ, എം വി ബാബു എന്നിവർ സംസാരിച്ചു.