കൊച്ചി: 63-ാം ഡിവിഷനിലെ സൗഹൃദക്കൂട്ടായ്മ വിദ്യാർത്ഥികൾക്ക് സൗജന്യമായി ട്യൂഷൻ സംഘടിപ്പിക്കുന്നു. ഷാൻ പുതുപ്പറമ്പിലിന്റെ നേതൃത്വത്തിലുള്ള കൂട്ടായ്മ ഓൺലൈനിലൂടെയും നേരിട്ട് വീട്ടിൽ എത്തിയും വിദ്യാർത്ഥികൾ ആവശ്യപ്പെടുന്ന മുഴുവൻ വിഷയങ്ങൾക്കും ട്യൂഷൻ നൽകും.
വിരമിച്ച അദ്ധ്യാപകർ, അഭിഭാഷകർ, ബി.എഡ് വിദ്യാർത്ഥികൾ, എൻജിനീയർമാർ തുടങ്ങിയ നാൽപ്പതോളം പേർ ട്യൂഷനെടുത്ത് നൽകും. പുല്ലേപ്പടി ശ്മശാനത്തിന് സമീപമുള്ള എ.പി. വർക്കി നഗറിൽ ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്തു. അഡ്വ. ദിലീഷ്, അദ്ധ്യാപകരായ സാജു വർഗീസ്, വിഷ്ണുപ്രസാദ്, അനു എബ്രാഹം, രാജി സുമേഷ്, ഗിരീഷ് എന്നിവർ നേതൃത്വംനൽകി.