പെരുമ്പാവൂർ: രാജ്യത്ത് പെട്രോളിയം ഉല്പന്നങ്ങളുടെ വില കുതിച്ചുയരുകയും തൊഴിലാളികൾ മുഴു പട്ടിണിയിലുമായ സാഹചര്യത്തിൽ കേരള സ്റ്റേറ്റ് മോട്ടോർ ആൻഡ് എൻജിനീയറിംഗ് ലേബർ സെന്റർ (എച്ച്.എം.എസ്.) സംസ്ഥാന സമിതി ആഹ്വാന പ്രകാരം എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പെരുമ്പാവൂർ മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ സ്വകാര്യ ബസ് കെട്ടിവലിച്ച് പ്രതിഷേധിച്ചു. യൂണിയൻ സംസ്ഥാന പ്രസിഡന്റ് മനോജ് ഗോപി ഫ്ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം നിർവഹിച്ചു.ജില്ലാ ജനറൽ സെക്രട്ടറി ഹമീദ് പട്ടത്ത് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.കെ.മോഹനൻ, ഷെയ്ക്ക് ഇബ്രാഹിം, റഹിം വല്ലം, പി.എം.റസ്സാഖ് എന്നിവർ പ്രസംഗിച്ചു.