പെരുമ്പാവൂർ: കഞ്ചാവ് ഉപയോഗവും വിൽപ്പനയും പതിവാക്കിയ നാല് യുവാക്കളെ പൊലീസ് ഓടിച്ചിട്ട് പിടികൂടി. അല്ലപ്ര സ്വദേശി അർജുൻ (20), വളയൻചിറങ്ങര സ്വദേശികളായ അഭി (24), അക്ഷയ് (24), റിച്ചാർഡ് (19) എന്നിവരെയാണ് റൂറൽ ജില്ലയിലെ ഡിസ്ടിക്ട് ആന്റി നാർക്കോട്ടിക്ക് സ്‌പെഷ്യൽ ആക്ഷൻ ഫോഴ്‌സും കുന്നത്തുനാട് പൊലീസും ചേർന്ന് പിടികൂടിയത്. ഇവരിൽ നിന്ന് ഇരുപത്തിയഞ്ചു ഗ്രാം കഞ്ചാവ് കണ്ടെടുത്തു. ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഇവരുടെ താവളമായ ഐരാപുരത്തെ അക്വാഡക്ടും പരിസരവും പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു.