കൊച്ചി:സർക്കാർ,എയ്ഡഡ് സ്‌കൂളുകളിൽ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് യൂണിറ്റ് തുടങ്ങാൻ അപേക്ഷ ക്ഷണിച്ചു. spcprogramme.pol@kerala.gov.in എന്ന ഇമെയിലിൽ ജൂൺ 30 ന് മുമ്പ് അപേക്ഷകൾ ലഭിക്കണം. അപേക്ഷയുടെ പകർപ്പ് അതത് പൊലീസ് സ്റ്റേഷനിലും എസ്.പി.സി പദ്ധതിയുടെ ജില്ലാ നോഡൽ ഓഫീസിലും നേരട്ടോ ഇമെയിൽ മേഖേനയോ നൽകണം. നിശ്ചിത മാതൃകയിലുളള അപേക്ഷാഫോം സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതിയുടെ വെബ്‌സൈറ്റിൽ (studetpolicecadet.org) നിന്ന് ഡൗൺലോഡ് ചെയ്യാം. യൂണിറ്റ് തുടങ്ങാൻ ഉദ്ദേശിക്കുന്ന സ്‌കൂളിൽ കുറഞ്ഞത് 500 കുട്ടികൾ ഉണ്ടായിരിക്കണം.വിവരങ്ങൾക്ക് : 0471-2452655