1
ശിവപാർവതി മണ്ഡപ ചില്ലുകൾ തകർത്ത സംഭവത്തിൽ ഹൈന്ദവ സംഘടനകൾ പന്തം കൊളുത്തി പ്രതിഷേധിച്ചപ്പോൾ

എസ്.ഡി.പി.വൈ ധർണ നാളെ

പള്ളുരുത്തി: ശ്രീഭവാനീശ്വര ക്ഷേത്രത്തോട് ചേർന്നുള്ള ശിവപാർവതി മണ്ഡപത്തിന്റെ ചില്ലുകൾ തകർത്ത സംഭവത്തിൽ പ്രതിഷേധിച്ച് ശ്രീധർമ്മ പരിപാലന യോഗം തിങ്കളാഴ്ച വൈകിട്ട് 5 ന് ധർണ സംഘടിപ്പിക്കും. കഴിഞ്ഞ ദിവസം ചേർന്ന അടിയന്തര യോഗം പ്രതിഷേധം രേഖപ്പെടുത്തി.

സംഭവത്തിലെ യഥാർത്ഥ പ്രതിയെ കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ഹൈന്ദവ സംഘടനകൾ വെളിയിൽ പന്തം കൊളുത്തി പ്രതിഷേധിച്ചു. ഹിന്ദു ഐക്യവേദി മുൻകൈയെടുത്ത് നടത്തിയ പരിപാടിക്ക് പി.പി.മനോജ് നേതൃത്വം നൽകി. മാരമ്പിള്ളി ക്ഷേത്രം പ്രസിഡന്റ് സനൽകുമാർ ഉദ്ഘാടനം ചെയ്തു. എ.എസ്. സാബു, ടി.പി. പത്മനാഭൻ, കെ. രവികുമാർ, എം.എസ്. രാജേഷ്, ദിലീഷ് കുമാർ, സുധാകരൻ, രാഗിണി തുളസിദാസ് തുടങ്ങിയവർ സംബന്ധിച്ചു.