readers-day
ആരക്കുന്നം സെൻ്റ് ജോർജസ് ഹൈസ്കൂളിൽ വായനാ ദിനാചരണത്തോടനുബന്ധിച്ചു നടന്ന വായനയെക്കാരു പുനർജന്മം പരിപാടിയിൽ കുട്ടികൾ കഥാപാത്രങ്ങളുടെ വേഷമണിഞ്ഞെത്തിയപ്പോൾ

മുളന്തുരുത്തി: ആരക്കുന്നം സെൻ്റ് ജോർജസ് ഹൈസ്കൂളിൽ വായനാദിനാചരണത്തിന്റെ ഭാഗമായി വായനയെക്കാരു പുനർജന്മം പരിപാടി സംഘടിപ്പിച്ചു. കുട്ടികൾ വിവിധ കഥകളിലെ കഥാപാത്രങ്ങളുടെ വേഷമണിഞ്ഞാണ് എത്തിയത്. കുസാറ്റ് പ്രൊവൈസ് ചാൻസലർ ഡോ. പി.ജി. ശങ്കരൻ ദിനാചരണം ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ സി.കെ. റെജി അദ്ധ്യക്ഷനായിരുന്നു. ലിജോ ജോർജ്, പി.എ. തങ്കച്ചൻ, പി.കെ. മോഹനൻ, അദ്ധ്യാപകരായ ഡെയ്സി വർഗീസ്, ജെർളി ചാക്കോ തുടങ്ങിയവർ സംസാരിച്ചു.