പിറവം: എസ്.എൻ.ഡി.പി പാലച്ചുവട് മുളക്കുളം വടക്കേക്കര ശാഖയുടെ നേതൃത്വത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും പഠന സഹായം വിതരണം ചെയ്തു. കുട്ടികൾക്കായി ഒരു മാസത്തെ ഡാറ്റാ ചാർജിനുള്ള തുകയും കൂടാതെ പഠനോപകരണങ്ങളുമാണ് വിതരണം ചെയ്തത്. ശാഖാ പ്രസിഡന്റ് പി.കെ.രാജീവ് വിതരണോദ്ഘാടനം ചെയ്തു. ശാഖ സെക്രട്ടറി സുമോൻ.എം.എ, യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗം ലീന സോമൻ, വനിതാ സംഘം പ്രസിഡന്റ് ഉഷ സോമൻ, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് ആനന്ദ്. എം.വി,ശാഖ കമ്മിറ്റി അംഗങ്ങൾ, കുടുംബയോഗം കൺവീനർമാർ വനിതാ സംഘം യൂത്ത് മൂവ്മെന്റ് ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.