ramesan-nair

കൊച്ചി​: അന്തരിച്ച പ്രശസ്ത കവിയും ഗാനരചയിതാവുമായ എസ്. രമേശൻ നായരുടെ ഭൗതി​ക ശരീരം ഒൗദ്യോഗി​ക ബഹുമതി​കളോടെ ഇന്നലെ പച്ചാളം ശ്മശാനത്തി​ൽ സംസ്കരി​ച്ചു. അസിസ്റ്റന്റ് പൊലീസ് കമ്മി​ഷണർ എം.ജെ.തോമസി​ന്റെ നേതൃത്വത്തി​ൽ ഗാർഡ് ഒഫ് ഓണർ നൽകി​. മകൻ മനു രമേശ് ചിതയ്ക്ക് തീ കൊളുത്തി. മുഖ്യമന്ത്രി​ക്ക് വേണ്ടി​ ജി​ല്ലാ പ്രോട്ടോക്കോൾ ഓഫീസർ റീത്ത് സമർപ്പി​ച്ചു. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചു നടന്ന ചടങ്ങിൽ കൊച്ചി മേയർ അഡ്വ.എം.അനിൽകുമാർ, സി.ജി.രാജഗോപാൽ തുടങ്ങി​യവർ സംബന്ധിച്ചു.