കാലടി: ആലുവ താലൂക്ക് ലൈബ്രറി കൗൺസിലിന്റെ വായന പക്ഷാചരണ പരിപാടികൾക്ക് തുടക്കമായി. പി.എൻ.പണിക്കർ അനുസ്മരണം മുതൽ ജൂലായ് 7ന് ഐ.വി.ദാസ് അനുസ്മരണം വരെയാണ് പരിപാടികൾ.
ഇന്നലെ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.രവിക്കുട്ടന്റെ അദ്ധ്യക്ഷതയിൽ നടന്ന പി.എൻ പണിക്കർ അനുസ്മരണം ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എം.ആർ.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.
താലൂക്ക് സെക്രട്ടറി വി.കെ.ഷാജി, വൈസ് പ്രസിഡന്റ് കെ.സി.വത്സല, കെ.പി. രെജീഷ്, കെ.എ.രാജേഷ്, ഉഷ മാനാട്ട് എന്നിവർ സംസാരിച്ചു.
ഗ്രന്ഥശാലകളിൽ വൈക്കം മുഹമ്മദ് ബഷീർ മുതൽ സുഗതകുമാരി വരെയുള്ള മൺമറഞ്ഞ സാഹിത്യകാരന്മാരെയും അവരുടെ കൃതികളെയും കുറിച്ചുള്ള ആസ്വാദന അവതരണം നടക്കും.
യു.പി, ഹൈസ്ക്കൂൾ വിദ്യാർത്ഥികൾക്കു വേണ്ടി ഗാന്ധിജിയുടെ ആത്മകഥ 'എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ' അടിസ്ഥാനമാക്കി മത്സരം സംഘടിപ്പിക്കും.
ജൂലായ് 7ന് ഐ.വി.ദാസ് അനുസ്മരണ പ്രഭാഷണം കവി എസ്. രമേശൻ നടത്തും.