കളമശേരി: യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന റീഡിംഗ് റൂമിലേക്കുള്ള പുസ്തകങ്ങളുടെ ശേഖരണം ആരംഭിച്ചു. നഗരസഭ കൗൺസിലർ വാണീദേവി നൽകിയ പുസ്തകങ്ങൾ യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് അൻവർ കരീം ഏറ്റുവാങ്ങി. ഈസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ എം.എ. വഹാബ്, പി .എം. നജീബ്, രാകേഷ് രാജൻ, സെബിൽ ജോസഫ്, നാസർ മൂലേപാടം, മനാഫ് പുതുവായി, വിനോദ് നെൽസൺ, മാണി ഈപ്പൻ തുടങ്ങിയവർ നേതൃത്വം നൽകി.