കളമശേരി: പി.എൻ. പണിക്കർ അനുസ്മരണവും വായനപക്ഷാചരണവും ഏലൂർ ദേശീയ വായനശാലയിൽ ലൈബ്രറി കൗൺസിൽ നേതൃസമിതി അദ്ധ്യക്ഷൻ കൂടൽ ശോഭൻ ഉദ്ഘാടനം ചെയ്തു. 18വർഷം ലൈബ്രേറിയനായി സേവനമനുഷ്ഠിച്ച തുളസിപിള്ളയെ ആദരിച്ചു. അക്ഷരദീപം തെളിച്ച് അക്ഷരഗീതം ആലപിച്ചു.
മഞ്ഞുമ്മൽ ഗ്രാമീണ വായനശാലയിൽ ഓൺലൈൻ പരിപാടി പ്രസിഡന്റ് ഡി. ഗോപിനാഥൻ നായർ ഉദ്ഘാടനം ചെയ്തു. കെ.ആർ. മാധവൻകുട്ടി മുഖ്യപ്രഭാഷണം നടത്തി. കവിതാലാപനവും ഉണ്ടായിരുന്നു.
ഫാക്ട് ലളിതകലാ കേന്ദ്രത്തിലെ ഓൺലൈൻ പരിപാടിയിൽ അനിൽ രാഘവൻ, രജനി മോഹൻ, പാർവതി ബാലസുബ്രഹ്മണ്യൻ, ഗിരിജ, ചന്ദ്രശേഖരൻ, ഷീല, കെ.പി. മനോഹരി, മധുസൂദനൻ, പി.എസ്. അനിരുദ്ധൻ, ജയകുമാർ, എ.സി. കലാധരൻ എന്നിവർ വിവിധ സാഹിത്യകൃതികളും കവിതകളും പാരായണംചെയ്തു.
ഏലൂർ മുനിസിപ്പൽ ലൈബ്രറിയുടെ നേതൃത്വത്തിൽ നടന്ന പരിപാടി നഗരസഭാ ചെയർമാൻ എ.ഡി. സുജിൽ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ ലീലാബാബു അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.ബി. രാജേഷ് ആമുഖപ്രസംഗം നടത്തി.