pic
സ്കോളർഷിപ്പ് വിതരണം വാർഡ് മെമ്പർ ഷിജി ചന്ദ്രൻ കൈമാറുന്നു

കോട്ടപ്പടി: മൗലാനാ അബ്ദുൽ കലാം ആസാദ് മെമ്മോറിയൽ സ്കോളർഷിപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് ബെഹ്‌റിൻ കേരളത്തിലെ കെ.എസ്.യു നേതൃത്വവുമായി സഹകരിച്ച് 14 ജില്ലകളിൽ സ്കോളർഷിപ്പ് നൽകുന്ന പദ്ധതി കോട്ടപ്പടി ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽ വാർഡ്‌ മെമ്പർ ഷിജി ചന്ദ്രൻ നിർവഹിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ കുട്ടികൾക്ക് സ്കോളർഷിപ്പ് നൽകുമെന്ന് കോ ഒാർഡിനേറ്റർ ജെറിൻ ബേബി അറിയിച്ചു.