കളമശേരി: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഫാക്ടിൽ നിന്ന് വിരമിച്ചവരുടെ ശമ്പള കുടിശിക നൽകാത്ത നിലപാടിൽ ഫാക്ട് റിട്ട. എംപ്ലോയീസ് അസോസിയേഷൻ പ്രതിഷേധിച്ചു. തീരുമാനമായില്ലെങ്കിൽ നിയമ നടപടികളുൾപ്പെടെയുള്ള പ്രക്ഷോഭമാർഗം സ്വീകരിക്കുമെന്ന് പ്രസിഡൻറ് കെ.സി. മാത്യുവും സെക്രട്ടറി പി.എസ്. അഷറഫും വ്യക്തമാക്കി.

1997 ജനുവരി മുതൽ 2001 ജൂൺ വരെ പിരിഞ്ഞുപോയവർക്ക് എഗ്രിമെന്റനുസരിച്ച് 54 മാസത്തെ കുടിശിക ലഭിക്കാനുണ്ട്. കൂടാതെ 2007 മുതലുള്ള 19 മാസത്തെ കുടിശികയും നൽകാനുണ്ട്.

ആറായിരത്തിലധികം ജീവനക്കാർവിരമിച്ചുകഴിഞ്ഞു. ആയിരത്തിലധികംപേർ മരണമടഞ്ഞു. കുറച്ചു പേർക്ക് നാമമാത്രമായ തുകയാണ് പെൻഷൻ ലഭിക്കുന്നത്. മുഖ്യമന്ത്രി, എം.പി.മാർ, എം.എൽ.എമാർ എന്നിവരൊക്കെ ഇടപെട്ടിട്ടും പ്രശ്ന പരിഹാരമായില്ല. വിരമിച്ച പലരുടേയും പ്രായം 85 കഴിഞ്ഞു.