കൊച്ചി: കുടുംബശ്രീ പാമ്പാക്കുട, വടവുകോട് പുത്തൻകുരിശ്, മൂവാറ്റുപുഴ, മുളന്തുരുത്തി എന്നീ ബ്ലോക്കുകളിലെ ജെൻഡർ റിസോഴ്‌സ് സെന്ററുകളുടെ ആഭിമുഖ്യത്തിൽ സ്ത്രീയും വായനയും എന്ന വിഷയത്തിൽ നടന്ന സെമിനാർ ജില്ലാ മിഷൻ കോ ഓഡിനേറ്റർ എസ്.രഞ്ജിനി ഉദ്ഘാടനം ചെയ്തു. വനിതാകമ്മിഷൻ അംഗം അഡ്വ.ഷിജി ശിവജി, കുടുംബശ്രീ ജെൻഡർവിഭാഗം അസി. മിഷൻ കോ ഓഡിനേറ്റർ എം.ബി.പ്രീതി, പ്രൊഫ. ഡോ. രേഖാരാജ്, ഷൈൻ ടി. മണി എന്നിവർ സംസാരിച്ചു.