photo
കോൺഗ്രസ് പള്ളിപ്പുറം ബ്ലോക്ക് കമ്മിറ്റി കുഴുപ്പിള്ളിയിൽ നടത്തിയ പച്ചക്കറി വിതരണം ഡി.സി.സി സെക്രട്ടറി എം.ജെ. ടോമി ഉദ്ഘാടനം ചെയ്യുന്നു

വൈപ്പിൻ: കോൺഗ്രസ് പള്ളിപ്പുറം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന 1000 പച്ചക്കറിക്കിറ്റ് വിതരണം കുഴുപ്പിള്ളി മണ്ഡലത്തിൽ പഞ്ചായത്ത് അംഗങ്ങൾക്ക് നൽകി ഡിസിസി സെക്രട്ടറി എം.ജെ. ടോമി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം.എം. പ്രമുഖൻ, ബ്ലോക്ക് സെക്രട്ടറിമാരായ കെ.കെ. രാജൻ, എ.ഡഗ്ലസ് , ടി.ജി. വിജയൻ, കെ. അനിരുദ്ധൻ, യൂത്ത് കോൺഗ്രസ് നേതാക്കളായ മനു കുഞ്ഞുമോൻ, സജിത്ത് സജീവ്, രാജേഷ് ചിദംബരം, ബി.എസ്. സുധി എന്നിവർ പങ്കെടുത്തു .