മൂവാറ്റുപുഴ: പ്രധാനമന്ത്രിയുടെ ഗ്രാമീണ സഡക് യോജന (പി.എം.ജി.എസ്.വൈ) പദ്ധതിയിൽപ്പെടുത്തി മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ വേങ്ങച്ചുവട് - വടവുകോട് - കല്ലൂർക്കാട് റോഡിന് 2.28 കോടി രൂപയുടെ സംസ്ഥാനതല സങ്കേതിക സമിതിയുടെ അനുവാദം ലഭിച്ചു. ടെൻഡർ നടപടികൾ പൂർത്തീകരിച്ച് ഈ വർഷം തന്നെ റോഡുപണി പൂർത്തീകരിക്കും.