മൂവാറ്റുപുഴ: പോത്താനിക്കാട് പോക്സോ കേസിലെ പ്രതിയായ യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിയെ സംരക്ഷിക്കുന്ന മാത്യു കുഴൽ നാടൻ എം.എൽ.എ രാജി വെക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ് ഐ വാളകം മേഖല കമ്മിറ്റി കോലം കത്തിച്ച് പ്രതിഷേധിച്ചു.സി.പി.എം വാളകം ബ്രാഞ്ച് സെക്രട്ടറി പ്രസാദ് വർഗീസ് പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്യുന്നു.