കളമശേരി: ഏലൂർ നഗരസഭയിൽ സേവാഭാരതി ഏലൂർ സമിതി നടത്തിയ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ മികവ് പരിഗണിച്ച് സർവീസ് സഹകരണബാങ്ക് സന്നദ്ധ പ്രവർത്തകരെ ആദരിക്കുകയും സേവാഭാരതിക്ക് ബാങ്ക് പ്രസിഡന്റ് ഇ.കെ. സേതു മെഡിക്കൽ ഉപകരണങ്ങൾ നൽകുകയുംചെയ്തു. സേവാഭാരതി പ്രസിഡന്റ് രാധാകൃഷ്ണൻ, സെക്രട്ടറി പ്രദീപ് ചന്ദ്രബാബു, ട്രഷറർ ശ്രീജിത് എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.