പുക്കാട്ടുപടി: വള്ളത്തോൾ സ്മാരക വായനശാലയിൽ വായനപക്ഷാചരണം ആരംഭിച്ചു. കാർട്ടൂണിസ്റ്റും എഴുത്തുകാരനുമായ ജോഷി ജോർജ് ഉദ്ഘാടനം നിർവഹിച്ചു. ബാലവേദി അംഗം കൃപറോസ് സാജു പുസ്തകം പരിചയപ്പെടുത്തി. പ്രസിഡന്റ് ജേക്കബ് സി. മാത്യു, സെക്രട്ടറി കെ.എം. മഹേഷ്, സാജു ടി.പി., സി.ജി. ദിനേശ് എന്നിവർ പങ്കെടുത്തു.