കൊച്ചി: ടോക്കിയോ ഒളിമ്പിക്‌സിൽ പങ്കെടുക്കുന്ന ദേശീയ ടീമിനൊപ്പം ചേരാൻ പട്യാലയിലേക്ക് പോയ ദേശീയ ലോംഗ് ജംപ് താരം എം. ശ്രീശങ്കറിന് അത്‌ലറ്റിക് വെൽഫെയർ അസോസിയേഷൻ സ്‌പോർട്‌സ് ക്‌ളബിന്റെ ആഭിമുഖ്യത്തിൽ യാത്രഅയപ്പ് നൽകി. ക്ലബ് പ്രസിഡന്റ് റോയി വർഗീസ്, ഭാരവാഹികളായ ഷിജോ തോമസ്, പി.എ. ജോൺസൺ, അനീഷ് തങ്കപ്പൻ, ജോമോൾ ജോസ് എന്നിവർ പങ്കെടുത്തു. മുൻ കായികതാരങ്ങളും പരിശീലകരുമായ മുരളിയുടെയും ബിജിമോളുടെയും മകനായ ശ്രീശങ്കർ 8.26 മീറ്റർ ദേശീയ റെക്കാഡ് ഉടമയാണ്.