കൊച്ചി: കവിതകൾ, ഗാനങ്ങൾ, ഗ്രന്ഥങ്ങൾ എന്നിവയിലൂടെ ആദ്ധ്യാത്മികവും ദേശീയവുമായ ചിന്തകൾ പകർന്നുനൽകിയ മഹാകവിയായിരുന്നു എസ്. രമേശൻ നായരെന്ന് ഹിന്ദു ഐക്യവേദി അനുസ്മരിച്ചു. അദ്ദേഹത്തിന്റെ നിര്യാണത്തിൽ ഐക്യവേദി അനുശോചിച്ചു. സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികല, വർക്കിംഗ് പ്രസിഡന്റ് കെ.വി. ശിവൻ, ജനറൽ സെക്രട്ടറിമാരായ എ.ബി. ബിജു, ആർ.വി. ബാബു, വി. സുശീൽകുമാർ, ട്രഷറർ പി. ജ്യോതിന്ദ്രകുമാർ എന്നിവർ പ്രസംഗിച്ചു.
കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവ സമിതിയും രമേശൻനായരുടെ നിര്യാണത്തിൽ അനുശോചിച്ചു. സമിതിയുടെ പുരസ്‌കരജേതാവാണ് അദ്ദേഹമെന്ന് സമിതി അദ്ധ്യക്ഷൻ ഇ.എൻ. നന്ദകുമാർ പറഞ്ഞു.