pachalam
എസ്.എൻ.ഡി.പി യോഗം പച്ചാളം ശാഖയുടെ കൊവിഡ് ദുരിതബാധിതർക്കുള്ള സഹായം ലിനീഷ് കണ്ണന് ശാഖാ പ്രസിഡന്റ് അഡ്വ.വി.പി. സീമന്തിനി കൈമാറുന്നു. ഡോ. എ.കെ. ബോസ് സമീപം

കൊച്ചി: എസ്.എൻ.ഡി.പി യോഗം പച്ചാളം ശാഖയുടെ കൊവിഡ് ദുരിതബാധിതർക്കുള്ള സഹായം ലിനീഷ് കണ്ണന് ശാഖാ പ്രസിഡന്റ് അഡ്വ.വി.പി. സീമന്തിനി കൈമാറി. സെക്രട്ടറി ഡോ. എ.കെ. ബോസ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എ.ഡി. ജയദീപ്, കൺവീനർമാരായ ലത ഉണ്ണി, ജയഭാസി, ടി.ജി. ഹരീഷ് എന്നിവർ പങ്കെടുത്തു. 36 പേർക്ക് ആയിരം രൂപവീതം നൽകി. അഡ്വ.വി.പി. സീമന്തിനിയാണ് തുക സ്‌പോൺസർ ചെയ്തത്.