കൂത്താട്ടുകുളം: കേരള ജേർണലിസ്റ്റ് യൂണിയന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് എം.എൽ.എമാരെ ആദരിക്കുന്നതിന്റെ ഭാഗമായി അനൂപ് ജേക്കബ് എം.എൽ.എയെ ആദരിച്ചു. യൂണിയൻ സംസ്ഥാന കമ്മിറ്റിയുടെ നിർദേശപ്രകാരമുള്ള നിവേദനം എം.എൽ.എയ്ക്ക് കൈമാറി. ചടങ്ങിൽ കൂത്താട്ടുകുളം പ്രസ് ക്ലബ്ബിന്റെ രക്ഷാധികാരി എൻ.സി.വിജയകുമാർ അദ്ധ്യക്ഷനായി. കെ.ജെ.യു ദേശീയ സമിതി അംഗം എം.എ. ഷാജി ആമുഖപ്രഭാഷണം നടത്തി. കൂത്താട്ടുകുളം പ്രസ് ക്ലബ്ബിനുവേണ്ടി പ്രസിഡന്റ് ടിജോ ജോർജ് .പിറവം പ്രസ് ക്ലബിനു വേണ്ടി
എം.പി.പൗലോസും അനൂപ് ജേക്കബ് എം.എൽ.എയെ ആദരിച്ചു. കേരള ജേർണലിസ്റ്റ് യൂണിയൻ എറണാകുളം ജില്ലാ സെക്രട്ടറി സുനീഷ് മണ്ണത്തൂർ,താലൂക്ക് പ്രസിഡന്റ് എൽദോ ബാബു വട്ടക്കാവിൽ, ജില്ലാ സമിതി അംഗങ്ങളായ ജോസ് പിറവം, ജോമോൻ പിറവം എന്നിവരുടെ നേതൃത്വത്തിൽ അനൂപ് ജേക്കബ് എം.എൽ.എയ്ക്ക് പുരസ്കാരം നൽകി .
കേരള ജേർണലിസ്റ്റ് യൂണിയൻ താലൂക്ക് സെക്രട്ടറി ഇൻചാർജ് അപ്പു.ജെ.കോട്ടക്കൽ, അംഗങ്ങളായ മനു അടിമാലി, അരുൺ സത്യകുമാർ, നിധിൻ, പ്രിൻസ് ഡാലിയ, വിൽസൺ വേതാനിയിൽ , ബാദൽ സി.പി എന്നിവർ പങ്കെടുത്തു.