വൈപ്പിൻ: കൊവിഡ് മഹാമാരിയും പ്രകൃതിക്ഷോഭവുംമൂലം ദുരിതത്തിലായ പുതുവൈപ്പിലെ തീരദേശജനതയ്ക്ക് സാന്ത്വനമായി ഭക്ഷ്യക്കിറ്റ് വിതരണോദ്ഘാടനം കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ നിർവഹിച്ചു. വിതരണത്തിനുള്ള ആദ്യകിറ്റ് ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം ക്ലാര സൈമൺ ഏറ്റുവാങ്ങി. എം. പി. പ്രശോഭ് അദ്ധ്യക്ഷത വഹിച്ചു. എ.പി. പ്രിനിൽ, കെ. ബാലചന്ദ്രൻ എന്നിവർ പങ്കെടുത്തു. യൂത്ത് ഫ്രണ്ട് എം ജില്ലാ പ്രസിഡന്റ് ജോസി പി. തോമസിന്റെ സഹകരണത്തോടെ സി.പി.എം. ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സമാഹരിച്ച പഴവർഗങ്ങൾ ഉൾപ്പെടെയുള്ളതാണ് കിറ്റ്.